Latest Updates

തിരുവനന്തപുരം: ജൂലൈ മാസത്തെ സാമൂഹ്യസുരക്ഷാ പെൻഷൻ വിതരണം വെള്ളിയാഴ്ച മുതൽ ആരംഭിക്കുമെന്ന് ധനമന്ത്രി കെ. എൻ. ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം ഗുണഭോക്താക്കൾക്ക് 1600 രൂപ വീതം നൽകുന്നതിനായി 831 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിൽ 26 ലക്ഷത്തിലേറെ പേർക്ക് പെൻഷൻ തുക നേരിട്ട് ബാങ്ക് അക്കൗണ്ടിൽ എത്തും. മറ്റ് ഗുണഭോക്താക്കൾക്ക് സഹകരണ ബാങ്കുകളുടെ വഴിയുള്ള ഹോം ഡെലിവറി സംവിധാനം വഴിയാണ് വിതരണം. 8.46 ലക്ഷം ഗുണഭോക്താക്കൾക്കുള്ള ദേശീയ പെൻഷൻ പദ്ധതിയുടെ കേന്ദ്ര വിഹിതമായി 24.31 കോടി രൂപ സംസ്ഥാന സർക്കാർ മുൻകൂർ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഈ തുക കേന്ദ്ര സർക്കാരിന്റെ പിഎഫ്‌എംഎസ് (PFMS) സംവിധാനം വഴിയാണ് ഗുണഭോക്താക്കളുടെ അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യേണ്ടത്. പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള രണ്ടാം എൽഡിഎഫ് സർക്കാരിന്റെ നാല് വർഷത്തിനിടയിൽ 38,500 കോടി രൂപയുടെ സാമൂഹ്യസുരക്ഷാ പെൻഷൻ വിതരണം നടത്തി എന്നതും മന്ത്രി ചൂണ്ടിക്കാണിച്ചു.

Get Newsletter

Advertisement

PREVIOUS Choice